കളമശേരി സ്ഫോടനം വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചു, ഗോവിന്ദന് വായിലാണെങ്കില്‍ രാജീവ്ചന്ദ്രശേഖറിന് വാലിലാണ് വിഷം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : കളമശേരി സ്‌ഫോടനത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ വര്‍ഗ്ഗീയ വത്കരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംഭവത്തെ ആദ്യം വര്‍ഗ്ഗീയ വത്കരിച്ചത് എം.വി.ഗോവിന്ദനാണ്. പോലീസ് പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനു മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇത് ആളികത്തിക്കാനുള്ള ശ്രമവും നടത്തി. രണ്ട് പേരും ദുഷ്ടലാക്കോടെ വിഷയത്തെ കാണുകയാണ് ചെയ്തത്. ഒരിടത്ത് വായിലാണെങ്കില്‍ മറ്റൊരിടത്ത് വാലിലാണ് വിഷം. ജാഗ്രതയോടെ പ്രതികരിക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പിനാണ് ഇരുവരം ശ്രമിച്ചത്. ഇത് ദൗര്‍ഭാഗ്യകരമായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണ്. ഗോവിന്ദനെ വെള്ളപൂശുകയും രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. രണ്ട് പേരും വിമര്‍ശിക്കപെടേണ്ടവരാണ്. ഇത്‌ന മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്ര്‌സ പക്വതയോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ രാഷ്ട്രീയ നേട്ടത്തോടെ ഒരു പ്രതികരണവും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് കോണ്‍ഗ്രസി നിലപാട്. പോലീസ് അന്വേഷണത്തിന് പൂര്‍ണ്ണപിന്തുണയും അറിയിച്ചിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here