മത്സരിക്കാനില്ലെന്ന് രമേഷ് പിഷാരടി; യുഡിഎഫിനായി ശക്തമായി രംഗത്തുണ്ടാകുമെന്നും നടന്‍; ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് സതീശനും

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഉടനില്ല. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചരണത്തിനുണ്ടാകുമെന്നും നടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച പോലും ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് വാര്‍ത്ത കൊടുക്കുകയാണ്. അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കെപിസിസി ചര്‍ച്ച ചെയ്ത് ശുപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നും നടപടിക്രമങ്ങള്‍ പാലിച്ച് കേന്ദ്രം നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.
എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇ ശ്രീധരന്‍ കടുത്ത മത്സരമാണ് നടത്തിയത്. സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here