കഫെ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകരെ പിടികൂടി എന്‍ഐഎ; പ്രതികളെ കണ്ടെത്താൻ കേരള പോലീസിന്‍റെ സഹായം നിർണ്ണായകമായി

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പശ്ചിമ ബംഗാളില്‍ നിന്ന് ഇവരെ പിടികൂടിയത്. അബ്ദുള്‍ മതീന്‍ താഹ, മുസാവിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ അബ്ദുള്‍ മതീന്‍ താഹ. കഫേയില്‍ ബോംബ്‌ വച്ചയാളാണ് മുസാവിര്‍ ഹുസൈന്‍. സ്‌ഫോടനം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ച സെൽ ഫോണുകൾ, വ്യാജ സിം കാർഡുകൾ എന്നിവ നല്‍കി സഹായിച്ചയാളെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

മാര്‍ച്ച് 1നാണ് വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നത്. കഫെയിലെ ജീവനക്കാരും ആഹാരം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. ഒരാള്‍ കഫേയില്‍ എത്തി ബാഗ് ഉപേക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ ബാഗിലുണ്ടായ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബോംബ്‌ വച്ചയാള്‍ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. പത്രികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10 ലക്ഷം രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു.

പ്രതികളെ സഹായിച്ച മുസമ്മിൽ ഷെരീഫ് എന്നയാളെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്. ബല്ലാരി, ശിവമൊഗ്ഗ, തുടങ്ങിയ സ്ഥലങ്ങളിലെ നിരവധിപ്പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ജയിലില്‍ കഴിയുന്ന പല കുറ്റവാളികളെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ബെല്ലാരിയിലെ കൗൾ ബസാറില്‍ തുണിക്കട നടത്തുന്ന വ്യാപാരിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top