കഫെ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍; നിര്‍ണ്ണായക വഴിത്തിരിവായത് സിം കാര്‍ഡ്; പ്രതികള്‍ക്ക് പിഴച്ചത് ഇവിടെ

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തിനുശേഷം ബംഗാളിലേക്ക് കടന്ന പ്രതികള്‍ വസ്ത്രം മാറുന്നതുപോലെയാണ് അവരുടെ പേരുകള്‍ മാറ്റിയിരുന്നത്. യാതൊരു തെളിവുകളും അവശേഷിക്കാതിരിക്കാന്‍ കുറഞ്ഞ ചിലവില്‍ റഡാറിനു താഴെയുള്ള സ്ഥലങ്ങളില്‍, പല ഹോട്ടല്‍ മുറികളില്‍ തങ്ങി. പണമിടപാടുകളെല്ലാം ക്യാഷ് രൂപത്തില്‍ മാത്രം നടത്തി. കര്‍ണാടക, തമിഴ്നാട്, മാഹാരാഷ്ട്ര, എന്നിങ്ങനെ പല സംസ്ഥാനങ്ങളിലെ ആളുകളുടെ ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും കൈവശം വച്ച് പലയിടങ്ങളില്‍ ഇതുപയോഗിച്ചു. സാമ്പത്തിക സഹായത്തിനായി ക്രിപ്റ്റോകറന്‍സി ഉപയോഗിച്ചു. 35 തവണയാണ് ഫോണിലെ സിം കാര്‍ഡ് മാറ്റിയിട്ടിരുന്നത്. അങ്ങനെയെങ്കില്‍ സിം കാര്‍ഡ് എങ്ങനെ കേസില്‍ വഴിത്തിരിവായി?

ബംഗാളിലെ കടൽത്തീര പട്ടണമായ ദിഘയിലാണ് പ്രതികള്‍ രഹസ്യമായി പാര്‍ത്തിരുന്നത്. പ്രതികളിലൊരാളുടെ മൊബൈലിലെ മൈക്രോഫോണില്‍ തകാര്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ കൊൽക്കത്തയിലെ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിലെ റിപ്പയറിങ് കടയെ സമീപിച്ചിരുന്നു. ഫോണിലെ തകാര്‍ എന്തെന്ന് മനസിലാക്കാന്‍ കടയുടമയായ അബ്ദുള്‍ റബ് ഒരു സിം കാര്‍ഡ് ഫോണിലിട്ടു. ഇതോടെ മൊബൈല്‍ തിരിച്ചറിയുന്നതിനുള്ള ഐഎംഇഎ നമ്പര്‍ ആക്ടീവ് ആയി. ഇത് പ്രതികളെ ട്രാക്ക് ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായകമായി.

ഫോണ്‍ നന്നാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഫോണ്‍ വാങ്ങാന്‍ പിന്നീട് വന്നില്ല. തുടര്‍ന്ന് എന്‍ഐഎ കടയുടമയെ ബന്ധപ്പെടുകയായിരുന്നു. കടയില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും നിശ്ചിത ദിവസത്തിൽ കൂടുതൽ ദൃശ്യങ്ങൾ സൂക്ഷിക്കാത്തതിനാൽ പ്രതികള്‍ കടയില്‍വന്ന വീഡിയോ ഇല്ലായിരുന്നു. പ്രതികളുടെ ചിത്രം കാണിച്ചപ്പോഴാണ് അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top