‘വേട്ടയ്യന്‍’ ഒരു സാധാരണ രജനികാന്ത് സിനിമയല്ലെന്ന് റാണാ ദഗ്ഗുബാട്ടി; ‘രജനി സാര്‍ ഈ ചിത്രം തിരഞ്ഞെടുത്ത് അത്ഭുതം’; ഒക്ടോബറില്‍ റിലീസ്

രജനികാന്ത് തന്റെ വരാനിരിക്കുന്ന തമിഴ് സിനിമ വേട്ടയ്യന്റെ ചിത്രീകരണത്തിലാണ്. ചിത്രം ഒക്ടോബറില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളില്‍ ഒന്നാണ് ഈ ചിത്രം. ഇതൊരു പതിവ് രജനികാന്ത് ചിത്രമല്ലെന്നാണ് വേട്ടയ്യനില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് നടന്‍ റാണാ ദഗ്ഗുബാട്ടി പറയുന്നത്.

“സാധാരണ രജനികാന്ത് ഗാരു സിനിമയില്‍ നിന്ന് വ്യത്യസ്തമാണ് ഈ കഥ. അദ്ദേഹം അങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നത് അത്ഭുതമാണ്. രജനികാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വലിയ താരനിരയാണ് വേട്ടയ്യനിലുള്ളത്. രസകരമായ സിനിമയാണിത്. ജുഡീഷ്യറി, പോലീസ്, സംരംഭകത്വ സംവിധാനം എന്നിവയെക്കുറിച്ച് നന്നായി ഗവേഷണം നടത്തിയാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇതൊരു സാധാരണ രജനികാന്ത് സിനിമയല്ല, അദ്ദേഹം അങ്ങനെയൊരു സിനിമ തിരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്.”

ജയ് ഭീം ഒരുക്കിയ ടി.ജെ. ജ്ഞാനവേലാണ് വേട്ടയ്യന്‍ സംവിധാനം ചെയ്യുന്നത്. രജനികാന്തും ജ്ഞാനവേലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top