ഇതാ ‘രാജകുമാരി റാഹ’; മകളുടെ മുഖം വ്യക്തമാക്കി രണ്‍ബീറും ആലിയയും
മുംബൈ: ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മകൾ റാഹയെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി. 2022 നവംബര്‍ ആറിനാണ് റാഹ ജനിച്ചത്. എന്നാല്‍ മകളുടെ മുഖം വ്യക്തമാക്കാന്‍ താരങ്ങള്‍ തയാറായിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ റാഹയുടെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നെങ്കിലും ഒന്നിലും മുഖം വ്യക്തമാക്കിയിരുന്നില്ല. മകളുടെ ചിത്രങ്ങള്‍ എടുക്കരുതെന്നും ഇരുവരും ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു.
മുത്തശ്ശി നീതു കപൂര്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയ റാഹയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലുള്ള ഡ്രസ്സ് ധരിച്ച റാഹയുടെ ചിത്രമാണ് പുറത്തുവന്നത്. റാഹയെ കാണാന്‍ ആലിയെ പോലെയാണെന്നും, അല്ല രണ്‍ബീറിന്റെ പിതാവും ബോളിവുഡ് നടനുമായിരുന്ന ഋഷി കപൂറിനെ പോലെയാണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ‘രാജകുമാരി റാഹ’ എന്നാണ് രണ്‍ബീര്‍ എപ്പോഴും മകളെ വിശേഷിപ്പിക്കുന്നത്. മകളുടെ ചിത്രം പങ്കുവയ്ക്കാന്‍ ആരാധകര്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നെങ്കിലും സമയമാകുമ്പോള്‍ കാണിക്കാം എന്നായിരുന്നു മുന്‍പ് താരദമ്പതികള്‍ പറഞ്ഞിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here