രണ്‍ബിര്‍ കപൂര്‍- രശ്‍മിക മന്ദാന ലിപ്‍ലോക്ക് രംഗങ്ങൾ; ആനിമലിലെ ആദ്യ ഗാനം ഹിറ്റ്‌

രണ്‍ബിര്‍ കപൂറും രശ്‍മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘ആനിമലി’ലെ ആദ്യ ഗാനം പുറത്തു വന്നു. ഇരുവരുടെയും ലിപ്‍ലോക്ക് രംഗങ്ങൾ ഉൾപ്പെടുത്തിയ ഗാനം ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ്.

അര്‍ജുൻ റെഡ്ഡി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ‘ആനിമലി’ല്‍ വലിയ പ്രതീക്ഷയാണ് രണ്‍ബിര്‍ കപൂറിന്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ‘തു ഝൂതി മേയ്‍ൻ മക്കാറെ’നെന്ന സിനിമയാണ് രണ്‍ബിര്‍ കപൂര്‍ നായകനായി വേഷമിട്ട അവസാനത്തെ സിനിമ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top