ടെസ്റ്റ് പരമ്പര നേടി ഇന്ത്യ; റാഞ്ചി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വിജയം; ധ്രുവ് ജൂറല്‍ മാന്‍ ഓഫ് ദ മാച്ച്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ധ്രുവ് ജൂറലിന്റെ ബാറ്റിംഗ് മികവാണ് റാഞ്ചിയില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയത്. ഇരു ഇന്നിങ്ങ്‌സിലും ക്ഷമയോടെ ബാറ്റ് ചെയ്ത ധ്രുവ് ജൂറല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി. വിജയലക്ഷ്യമായ 192 ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ സ്പിന്നര്‍മാരുടെ മികവില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 145 റണ്‍സില്‍ ഒതുക്കി. 5 വിക്കറ്റ് വീഴ്ചത്തി അശ്വിനും 4 വിക്കറ്റ് വീശ്ത്തി കുല്‍ദീപ് യാദവും മികച്ച പ്രകടനം നടത്തി. 192 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മയും യശ്വസി യാദവും മികച്ച് തുടക്കമാണ് നല്‍കിയത്. രോഹിത്ത് 55 ഉം യശ്വസി യാദവ് 37 റണ്‍സും നേടി പുറത്തായി. ശുഭ്മാന്‍ ഗില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. തുടരെ വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായെങ്കിലും ധ്രുവ് ഉറച്ചു നിന്നതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 90 ഉം, രണ്ടാം ഇന്നിങ്ങ്‌സില്‍ 39 റണ്‍സും നേടിയ ധ്രുവ് ജൂറലാണ് മാന്‍ ഓഫ് ദ മാച്ച്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here