ജോ റൂട്ടിന് സെഞ്ച്വറി; റാഞ്ചി ടെസ്റ്റില്‍ നിലമെച്ചപ്പെടുത്തി ഇംഗ്ലണ്ട്; അരങ്ങേറ്റം മോശമാക്കാതെ ആകാശ് ദീപ്

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്. മധ്യനിര ബാറ്റ്‌സ്മാന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 106 റണ്‍സുമായി ജോ റൂട്ടും 31 റണ്‍സുമായി ഒലി റോബിന്‍സണുമാണ് ക്രീസിലുളളത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനേയും ഒലി പോപ്പിനേയും വേഗത്തില്‍ നഷ്ടമായി. പിന്നാലെയെത്തിയ ജോ റൂട്ട്, സാക് ക്രോലിയെ കൂട്ട് പിടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയിലെ ആദ്യ മൂന്നുപേരുടേയും വിക്കറ്റ് വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് അരങ്ങേറ്റം അവിസ്മരണീയമാക്കി. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top