റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു; തകര്‍ന്ന് ബാറ്റിങ്ങ് നിര; പൊരുതിയത് യശ്വസി മാത്രം

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്ഥിതിയിലെത്തിച്ചത്. ജയ്‌സ്വാള്‍ 73 റണ്‍സ് നേടി. 2 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ആദ്യം മടങ്ങിയത്. ജയിംസ് ആന്റേഴ്‌സനായിരുന്നു വിക്കറ്റ്. 38 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഷൊഹയ്ബ് ബഷീറിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി. 30 റണ്‍സുമായി ധ്രുവ് ജുവലും 17 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനു വേണ്ടി ഷൊഹയ്ബ് ബഷീര്‍ 4 വിക്കറ്റ് വീഴ്ത്തി. ടോം ഹാര്‍ഡ്‌ലി 2ഉം ജയിംസ് ആന്റേഴ്‌സണ്‍ 1 ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് 134 റണ്‍സിന്റെ ലീഡാണുള്ളത്. 7 വിക്കറ്റിന് 302 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 353 റണ്‍സിന് അവസാനിച്ചു. ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നിരയിലെ അവശേഷിച്ച് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജയാണ് വീഴ്ത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top