രഞ്ജി ഫൈനലില്‍ വിദര്‍ഭ 105-ന് പുറത്ത്; മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്നു; രണ്ടക്കം കടന്നത് നാലുപേർ മാത്രം

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് പുറത്ത്. മത്സരത്തില്‍ മുംബൈ പിടിമുറുക്കി. മൂന്നിന് 31 എന്ന നിലയിലാണ് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. വിദര്‍ഭ നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. യാഷ് രാത്തോഡ്(27) ആണ് ടോപ്‌സ്‌കോറര്‍. നേരത്തെ മുംബൈ ഒന്നാം ഇന്നിങ്‌സില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ(75) മികച്ച ബാറ്റിംഗ് ബലത്തിലാണ് 224ല്‍ എത്തിയത്.

ആദ്യദിനം 13 വിക്കറ്റ് വീണെങ്കില്‍ രണ്ടാം ദിനം ഒമ്പത് വിക്കറ്റ് വീണു. രണ്ടാം ഇന്നിങ്‌സിലും മുംബൈക്ക് ഓപ്പണര്‍മാരെ വേഗത്തില്‍ നഷ്ടമായെങ്കിലും മുന്‍ ഇന്ത്യന്‍ താരം രഹാനയും(58) മുഷീര്‍ ഖാനും(51) ചേര്‍ന്ന് കരകയറ്റി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 141 റണ്‍സെടുത്തിട്ടുണ്ട്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ മുംബൈയുടെ ലീഡ് 260 റണ്‍സായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top