രഞ്ജി ഫൈനലില്‍ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച; 224 റണ്‍സിന് പുറത്ത്; മറുപടി ബാറ്റിംഗില്‍ വിദര്‍ഭയും മുടന്തുന്നു

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ്. 64.3 ഓവറില്‍ 224 റണ്‍സിനിടെ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയും ക്ലേശിക്കുകയാണ്. 12 ഓവര്‍ പിന്നിട്ട് ഒന്നാംദിനം കഴിയുമോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ധ്രുവ് ഷോറെയും അമന്‍ മൊഖാദെയും കരുണ്‍ നായറുമാണ് മടങ്ങിയത്. ധവാല്‍ കുല്‍ക്കര്‍ണിക്ക് രണ്ടുവിക്കറ്റ്. അഥര്‍വ തയ്‌ഡെയും (21) ആദിത്യ താക്കറെയുമാണ് ക്രീസില്‍.

ഭദ്രമായ തുടക്കത്തില്‍ നിന്നും മുംബൈ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. സ്‌കോര്‍ 81-ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായി. ഭൂപെന്‍ ലാല്‍വാനിയെ യഷ് ഠാക്കൂര്‍ മടക്കി. ഇതോടെ മുംബൈയുടെ തകര്‍ച്ച തുടങ്ങി. സ്‌കോര്‍ 89-ല്‍ നില്‍ക്കേ പ്രിഥ്വി ഷാ (46), 92-ല്‍ മുഷീര്‍ ഖാന്‍ (6), 99-ല്‍ ശ്രേയസ് അയ്യര്‍ (7) എന്നിങ്ങനെ 18 റണ്‍സിനിടെ നാലുവിക്കറ്റ് നഷ്ടമായി.

സ്കോര്‍ 111-ല്‍ നില്‍ക്കേ, ഹര്‍ദിക് താമറും (5) ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (7) മടങ്ങിയതോടെ മുംബൈ കൂടുതല്‍ പരുങ്ങലിലായി. ഷംസ് മുലാനിയും പുറത്തായി (13). പിന്നീടെത്തിയ ശര്‍ദുല്‍ ഠാക്കൂറാണ് ഒരുവിധം കരകയറ്റിയത്.

ഠാക്കൂര്‍ നേടിയ 75 റണ്‍സാണ് മുംബൈ ഇന്നിങ്‌സിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. പത്താമനായാണ് ഠാക്കൂര്‍ മടങ്ങിയത്. തനുഷ് കോട്ടിയാന്‍ (8), തുഷാര്‍ ദേശ്പാണ്ഡെ (14) എന്നിവരും നിരാശപ്പെടുത്തി. വിദര്‍ഭയ്ക്കായി ഹര്‍ഷ് ദുബെ, യഷ് ഠാക്കൂര്‍ എന്നിവര്‍ മൂന്ന് വീതവും ഉമേഷ് യാദവ് രണ്ടും ആദിത്യ താക്കറെ ഒന്നും വിക്കറ്റുകള്‍ നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top