ക്രിസ്റ്റ്യാനോ വീണു; ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള താരമായി മെസി

ബ്യൂണസ് അയേഴ്സ്: ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കായിക താരങ്ങളുടെ റാങ്കിംഗിൽ തകർച്ച നേരിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ ​റൊണാൾഡോ. ഒന്നാം സ്ഥാനത്ത് നിന്നും ഇരുപത്തിയേഴാം സ്ഥാനത്തേക്കാണ് പോർച്ചുഗൽ താരത്തിൻ്റെ വീഴ്ച.

അർജന്റീന സൂപ്പർ താരം ലയണൽ മെസിയാണ് പട്ടികയിൽ ഒന്നാമത്. കരിയറിൽ രണ്ടാം തവണയാണ് മെസ്സി പട്ടികയിൽ ഒന്നാമതെത്തുന്നത്. 2020ലും മെസി ആയിരുന്നു ഒന്നാമൻ. 2023ലെ ഏറ്റവും വിപണി മൂല്യമുള്ള 50 താരങ്ങളുടെ പട്ടികയാണ് സ്​പോർട്സ് പ്രോ മീഡിയ പുറത്തുവിട്ടത്.

അമേരിക്കൻ വനിത ഫുട്ബാൾ താരങ്ങളായ അലക്സ് മോർഗൻ മൂന്നാമതും മേഗൻ റാപിനോ അഞ്ചാമതും ഇടം പിടിച്ചപ്പോൾ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റൊരു പുരുഷ ഫുട്ബാളർ. ഒമ്പതാം സ്ഥാനത്താണ് എംബാപ്പെ.

ഹാരി കെയ്ൻ (22), ബുകായോ സാക (26), നെയ്മർ (31), ലൂയി സുവാരസ് (32), എർലിങ് ഹാലണ്ട് (33), തിയാഗോ സിൽവ (34), സൺ ഹ്യൂങ് മിൻ (36), മുഹമ്മദ് സലാഹ് (39), മാർകസ് റാഷ്ഫോഡ് (40) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു പുരുഷ ഫുട്ബാൾ താരങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top