രക്തസാക്ഷിക്കായി സിപിഎം നെട്ടോട്ടത്തിലെന്ന് വിമര്‍ശനം; റാന്നി സിഐടിയുക്കാരൻ്റെ കൊലയിൽ രാഷ്ട്രീയം ഇല്ലെന്ന് പോലീസ്; ഉണ്ടെന്ന് സിപിഎം

പത്തനംതിട്ട റാന്നിയില്‍ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയം പറഞ്ഞ് സിപിഎമ്മും പോലീസും രണ്ട് തട്ടില്‍. കൊല നടത്തിയത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിക്കുമ്പോള്‍ രാഷ്ട്രീയവുമായി കൊലപാതകത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് നിലപാട്.

ഇന്നലെ രാത്രി 9 മണിക്ക് പെരുനാട് മഠത്തുംമുഴിയില്‍ ആയിരുന്നു ജിതിന്റെ കൊലപാതകം നടന്നത്. ബന്ധു അനന്തുവിനെ മര്‍ദിക്കുന്നത് തടയുന്നതിനിടെ വടിവാള്‍ കൊണ്ട് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കും പരിക്കേറ്റു. പിന്നാലെ തന്നെ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രതികരണവുമായി സിപിഎം രംഗത്തെത്തി.

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ജിതിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമെന്നും ആരോപിച്ച് പ്രസ്താവന ഇറക്കി. കൊലപാതകത്തിന് ദൃസാക്ഷികളായവര്‍ തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്ത് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

എന്നാല്‍ സിപിഎം ആരോപണങ്ങളെല്ലാം ബിജെപി നിഷേധിക്കുകയാണ്. പ്രതികളില്‍ ആരും ബിജെപിക്കാരല്ലെന്നും വെറുതേ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിക്ക് മേല്‍ കെട്ടിവയ്ക്കുകയാണ് എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജിന്റെ പ്രതികരണം

കേസിലെ എട്ടു പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതോടെയാണ് ഒരു രക്തസാക്ഷിക്കായി സിപിഎം നെട്ടോട്ടത്തിലാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top