ഇരട്ടകൊലക്കേസിൽ പെടുത്തിയത് തെളിവില്ലെന്ന് അറിഞ്ഞുതന്നെ; സിബിഐയോട് സമ്മതിച്ച് പോലീസ്; ഞെട്ടിക്കും ഈ തുറന്നുപറച്ചിൽ

ഒരാസൂത്രിത കൊലപാതകത്തിൽ മൂന്നുപേർ പ്രതികളാകുക, അവരാരും തമ്മിൽ മുൻപൊരു ബന്ധവും ഇല്ലാതിരിക്കുക, എന്നിട്ടും അവരൊന്നിച്ച് കൂടിയാലോചിച്ച് നടപ്പാക്കിയ കുറ്റമെന്ന് എഴുതിച്ചേർത്ത് കോടതിക്ക് കുറ്റപത്രം കൊടുക്കുക, ഇക്കഥയെല്ലാം പൊളിഞ്ഞു കഴിയുമ്പോൾ ഉത്തരവാദിത്തം അന്വേഷണ സംഘത്തിലെ മറ്റുള്ളവരുടെ മേൽ ചാരുക…. റാന്നി ഇരട്ട കൊലപാതകക്കേസിൽ നടന്നത് ഇതെല്ലാമാണ്. 2014 ഡിസംബർ 16ന് റാന്നി നഗരമധ്യത്തിലെ വീട്ടിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട കേസിൽ പോലീസ് പ്രതിചേർത്തവർ കുറ്റക്കാരല്ലെന്നും കുറ്റമെല്ലാം പോലീസ് കെട്ടിച്ചമച്ചതാണ് എന്നും സിബിഐ കണ്ടെത്തിയതിൻ്റെ വഴികളാണ് ശനിയാഴ്ച മുതൽ മാധ്യമ സിൻഡിക്കറ്റ് പ്രക്ഷകരുമായി പങ്കുവച്ചത്. എന്നാലിന്ന് അതിലേറെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലാണ് ഞങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുന്നത്. ഈ ഇരട്ടക്കൊലക്കേസിലെ മൂന്നുപ്രതികളിൽ രണ്ടുപേരും കുറ്റക്കാരല്ലെന്ന്, അഥവാ അവർക്കെതിരെ തെളിവൊന്നുമില്ലെന്ന് ഇവരെ പ്രതിചേർത്ത പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെ അറിയാമായിരുന്നു എന്നതാണ് സത്യം. ഈ ഉദ്യോഗസ്ഥർ സിബിഐയോട് ഇക്കാര്യം ഏറ്റുപറഞ്ഞ മൊഴികളിലെ വിവരങ്ങളാണ് ഇന്ന് പുറത്തുവിടുന്നത്.

വീഡിയോ സ്റ്റോറി കാണാം:

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top