റാന്നി സ്ഫോടനത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

റാന്നി പോസ്റ്റാഫീസിനു സമീപം അതിഥി തൊഴിലാളിയുടെ മുറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി. ഇന്ന് നടന്ന പരിശോധനയിലാണ് സ്ഫോടനത്തിനു കാരണം ഗ്യാസ് സിലിണ്ടര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. സ്ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അസം സ്വദേശിയായ ഗണേഷ് മരിച്ചു.

ഗണേഷ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് മാറി നിന്ന ശേഷം പിന്നീട് ഗ്യാസ് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചതാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന് റാന്നി ഡിവൈഎസ്പി ആര്‍.ജയരാജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. അശ്രദ്ധയാണ് അപകടത്തിന് വഴിവച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.

Also Read: അതിഥി തൊഴിലാളിയുടെ മുറിയില്‍ വന്‍സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്; ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും

ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് അസം സ്വദേശിയായ ഗണേഷിന് ഗുരുതര പരുക്കേറ്റിരുന്നു. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനൽ ചില്ലും തകർന്നു. പൊലീസ് എത്തിയാണ് ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top