ബാറിനുള്ളില്‍ സംഘര്‍ഷം; യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു; സുഹൃത്തുക്കള്‍ ഏറ്റുമുട്ടിയത് മുന്‍പുള്ള തര്‍ക്കത്തെ ചൊല്ലി; പരുക്കേറ്റയാള്‍ ആശുപത്രിയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നി ബാറിലെ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ​ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി ഗേറ്റ്‌വേ ഹോട്ടലിലാണ് സംഭവം. വിഷ്ണു വിജയനും സുഹൃത്തും ബാറിലെത്തിയപ്പോള്‍ സുഹൃത്ത് വിശാഖിനെ കണ്ടുമുട്ടി. മുമ്പുണ്ടായ വിഷയത്തിന്റെ പേരിൽ വാക്കുതര്‍ക്കമായി. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു. ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് ചുണ്ട് കടിച്ചുമുറിച്ചു.

​ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top