സൗമ്യയുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയ്ക്ക് കുരുക്കിട്ടത് ഭര്‍ത്താവ്; നടന്നത് ഭാര്യമാരെ വച്ച് മാറാനുള്ള ശ്രമം

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഭാര്യ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന ഭര്‍ത്താവിന്റെ വാക്കിന്റെ പുറത്താണ് ഭാര്യ സൗമ്യയുടെ ആത്മഹത്യ എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന് സുഹൃത്തിന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ സുനിലിനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഞെട്ടിക്കുന്ന ഈ വിവരം പൊലീസ് കണ്ടെത്തിയത്. സൗമ്യ തൂങ്ങിയ ശേഷം താനും മരിക്കുമെന്നാണ് സൗമ്യക്ക് സുനില്‍ നല്‍കിയിരുന്ന ഉറപ്പ്. ഭാര്യമാരെ വച്ച് മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആത്മഹത്യ. മരിച്ച സൗമ്യക്ക് ഒരു മകനുണ്ട്.

വെച്ചൂച്ചിറ മുക്കൂട്ടുതറയില്‍ സൗമ്യയെന്ന യുവതി തൂങ്ങിമരിച്ച കേസിലാണ് ഭര്‍ത്താവ് സുനില്‍കുമാര്‍ അറസ്റ്റിലായത്. ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ സൗമ്യ തൂങ്ങിയതില്‍ പോലീസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് കാര്യങ്ങള്‍ വ്യക്തമായത്. ഒരുമിച്ച് ജീവനൊടുക്കാം എന്ന് പ്രേരിപ്പിച്ച് സുനില്‍ സൗമ്യക്ക് കുരുക്കിട്ട് കൊടുത്തു. കയറി നില്‍ക്കാനായി കട്ടിലും ഉയര്‍ത്തിവെച്ചു. എന്നാല്‍ സുനില്‍ ഭാര്യയെ മാത്രം മരണത്തിന് വിട്ടു.

പുറത്തുവരുന്ന വിവരം ഇങ്ങനെ: സുനിലിന്‍റ ഒരു സുഹൃത്തുമായി സൗമ്യക്ക് അടുപ്പമുണ്ടായിരുന്നു. ഇത് സുനിലിന്‍റെ അറിവോടെയായിരുന്നു. പകരം സുഹൃത്ത് ഭാര്യയുടെ ആഭരണങ്ങള്‍ സൗമ്യക്ക് നല്‍കി. സുഹൃത്ത് സ്വന്തം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങളും സുനിലിന് നല്‍കി. ഇതുവച്ച് സുഹൃത്തിന്‍റെ ഭാര്യയെ സുനില്‍ ഭീഷണിപ്പെടുത്തി. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ പുറത്തുവന്നു. ഇതോടെയാണ് നാണക്കേടൊഴിവാക്കാന്‍ ഒരുമിച്ച് മരിക്കാം എന്ന് ഭാര്യയെ സുനില്‍ പ്രേരിപ്പിച്ചത്. സുഹൃത്തും കേസില്‍ പ്രതിയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top