ബലാത്സംഗപരാതിയില്‍ മുന്‍ എസ്പി സുജിത് ദാസിന് ആശ്വാസം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനായിരുന്നു മജിസ്ട്രേറ്റിന് ഹൈക്കോടതി സിംഗിൾ ബെബെഞ്ച് നൽകിയ നിർദേശം. ഇതേത്തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
ALSO READ: വൈവാഹിക ബലാൽസംഗക്കേസിൽ ചീഫ് ജസ്റ്റിസിന് വിധി പറയാനാകില്ല; നിര്‍ണായക നീക്കവുമായി സുപ്രീം കോടതി
പരാതിയിൽ കേസെടുക്കാൻ വൈകിയതിനേയും സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. ആരോപണ വിധേയർക്കെതിരെ കേസടുക്കണമെന്ന റിപ്പോർട്ടും മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.കേസ് നടപടികളെ കുറിച്ച് മജിസ്ട്രേറ്റിൽ നിന്നും റിപ്പോർട്ട് തേടിയത് ശരിയല്ലെന്നും ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ALSO READ: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടാ… കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും ശരിയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. കേസ് എടുക്കണമെന്ന വിധി നിയമപരമല്ലെന്നും സുപ്രീം കോടതി വിധികൾക്ക് വിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നത് അല്ലെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തുകയായിരുന്നു.
ALSO READ: വനിതാ പോലീസിനും രക്ഷയില്ല; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബലാത്സംഗം; വിരല്‍ കടിച്ച് മുറിച്ച് പ്രതിരോധം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here