ചെന്നൈയില്‍ മലയാളി മോഡലിന് നേരെ പീഡനശ്രമം; പരസ്യ ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി കയറിപ്പിടിച്ചു; പരസ്യ ഏജന്റ് അറസ്റ്റില്‍

ചെന്നൈ : ഹോട്ടലില്‍ മലയാളി മോഡലിന് നേരെ പീഡനശ്രമം. പരസ്യ ഏജന്റ് സിദ്ധാര്‍ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ സിദ്ധാര്‍ഥ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മുറിയില്‍ എത്തിയതിനു പിന്നാലെ കടന്നുപിടിക്കാന്‍ ശ്രമമുണ്ടായി.

മുറിയില്‍ നിന്നും ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റോയപ്പേട്ട പൊലീസ് സിദ്ധാര്‍ഥനെ അറസ്റ്റ് ചെയ്തു. യുവതിയില്‍ നിന്നും രേഖാമൂലം പരാതിയും എഴുതി വാങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top