ബലാത്സംഗ കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്; പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ആശ്വാസം. കേസില്‍ നിവിന്‍ പോളിക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി കേസില്‍ നിന്നും ഒഴിവാക്കി. അന്വേഷണത്തില്‍ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. കേസില്‍ നടന്‍ ആറാം പ്രതിയായിരുന്നു. മറ്റ് അഞ്ച് പ്രതികള്‍ക്ക് എതിരെ അന്വേഷണം തുടരും.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടില്ലെന്ന് നടന്‍ തീരുമാനിച്ചിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തത്.
സിനിമയില്‍ അവസരം വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനി നല്‍കിയ പരാതിയില്‍ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു. നിവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Also Read: ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി; പീഡന പരാതി വ്യാജം; ഗൂഢാലോചനയില്‍ അന്വേഷണം വേണം
2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായിൽ വച്ചാണ് സംഭവം എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here