പീഡന പരാതി: നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: പീഡന പരാതിയിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു നടൻ ഷിയാസ് കരീം പിടിയിൽ. ഗൾഫിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഷിയാസിനെ എമിഗ്രേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. കാസർകോട് ചന്ദേര പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ചെന്നൈയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി കാസർകോട് സ്വദേശിനി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. എറണാകുളത്ത് ജിമ്മിൽ പരിശീലകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ മർദിച്ചെന്നുമാണ് പരാതി. 11 ലക്ഷത്തോളം രൂപ പലതവണയായി ഷിയാസ് വാങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഇപ്പോൾ വേറെ വിഹാഹം ചെയ്യാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്.
എന്നാൽ താൻ ജയിലിലല്ലെന്നും ദുബായിൽ ഉണ്ടെന്നും വ്യക്തമാക്കി ഷിയാസ് ഫേസ്ബുക്കിൽ വീഡിയോ ഇട്ടിരുന്നു. വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെയും വിഡിയോയിൽ പരാമർശം ഉണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here