സിദ്ദിഖിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും ഈ രണ്ടാഴ്ചയും നിലനില്‍ക്കും. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് എതിരെ സിദ്ദിഖിന് മറുപടി സത്യവാങ്മൂലം നല്‍കാനാണ് അനുവദിച്ചത്.

എന്തുകൊണ്ടാണ് പരാതിയില്‍ കാലതാമസം വന്നത് എന്നാണ് സുപ്രീം കോടതി ഇന്നും ചോദിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് പരാതികള്‍ വന്നത്. മുപ്പത് പരാതികള്‍ വന്നിട്ടുണ്ടെന്നും അതിലെല്ലാം അന്വേഷണം നടക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരായിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയിട്ടുണ്ട്. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top