കുറ്റപത്രം വന്നിട്ടും മുകേഷിന് പിന്നില്‍ ഉറച്ച് സിപിഎം; പീഡനപരാതിയില്‍ കോടതി വിധി വരട്ടെയെന്ന് ഗോവിന്ദൻ

മുകേഷ് എംഎൽഎയായി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നടിയുടെ പീഡന പരാതിയിൽ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടര്‍ന്നാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. കേസിൽ കോടതിയുടെ തീരുമാനം വരട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ മരട് പോലീസ് കേസെടുത്തത്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി.
മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. മുകേഷ് പരാതിക്കാരിയുമായി നടത്തിയ ഇമെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും സാഹചര്യ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here