പീഡിപ്പിച്ചവരുടെ പേരും ഫോണ്‍ നമ്പറുകളും പെണ്‍കുട്ടി ഭദ്രമായി സൂക്ഷിച്ചു; ഇനി അറസ്റ്റില്‍ ആകാനുള്ളത് മുപ്പതിലേറെപ്പേര്‍

പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ പീഡനക്കേസില്‍ 30 പേര്‍ അറസ്റ്റിലായി. അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന മൊഴിയുള്ളതിനാല്‍ ബാക്കി മുപ്പതും താമസിയാതെ പിടിയിലായേക്കും.

Also Read: പത്തനംതിട്ട പീഡനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത; മൂന്നുപേര്‍ കൂടി പിടിയിലായി

പീഡനം നടന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ കേസിലാണ് പലരും പെട്ടിരിക്കുന്നത്. പോക്സോ ഉള്ളതിനാല്‍ ഊരിപ്പോരാനും പ്രയാസമാണ്. വിവാഹം നിശ്ചയിച്ച പയ്യനും ഓട്ടോ ഡ്രൈവര്‍മാരും മത്സ്യവില്പന നടത്തുന്നവരും അടക്കമുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

Also Read: പത്തനംതിട്ടയിലെ പെണ്‍കുട്ടി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു

ഇന്ന് രാവിലെയും ഇന്നലെ രാത്രിയിലുമായാണ് പതിമൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രതികളില്‍ ചിലര്‍ ജില്ലയ്ക്ക് പുറത്തേക്ക് മുങ്ങിയിട്ടുണ്ട്. ഡിഐജി യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പീഡിപ്പിച്ച ആളുകളുടെ പേരുകളും ഫോണ്‍ നമ്പറുകളും പെണ്‍കുട്ടി സൂക്ഷിച്ച് വച്ചിരുന്നു. ഇവരെല്ലാം തന്നെ താമസിയാതെ പിടിയിലാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top