അലഹബാദ് ഹൈക്കോടതിയെ വീണ്ടും തിരുത്തി സുപ്രീംകോടതി; ബലാത്സംഗം ഇര ക്ഷണിച്ചു വരുത്തിയെന്ന് പറയരുത്; സൂക്ഷിച്ച് സംസാരിക്കണമെന്നും ഉപദേശം

അലഹബാദ് ഹൈക്കടതിയെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. ബലാത്സംഗക്കേസില്‍ ഇരയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ബലാത്സംഗം ഇര ക്ഷണിച്ച് വരുത്തിയ അപകടമാണെന്ന് ഒരു കേസില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ഉണ്ടാകരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ബലാത്സംഗക്കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാം. പക്ഷേ, അവള്‍തന്നെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്ന് പരാമര്‍ശം തെറ്റാണ്. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ജഡ്ജിമാരെന്നും ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണം സുപ്രീംകോടതി നല്‍കിയത്.
മാറിടത്തില്‍ പിടിക്കുന്നത് ബാലത്സംഗമാകില്ലെന്ന പരാമര്‍ശത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയായിരുന്നു സുപ്പീരം കോടതി ഇന്ന് പരിഗണിച്ചത്. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here