മാധ്യമങ്ങൾ മുക്കിയ പീഡനക്കേസ് പുറത്തേക്ക്; ബോളിവുഡ് നടിയുടെ പരാതിയിൽ ഗത്യന്തരമില്ലാതെ വ്യവസായിക്കെതിരെ കേസെടുത്ത് പോലീസും

ഹിന്ദുസ്ഥാൻ ടൈംസ് ഉടമയും രാജസഭ മുൻ എംപിയുമായ ശോഭനാ ഭാരതീയയുടെ ഭർത്താവ്, മുംബൈ ജുബിലൻ്റ് ഗ്രൂപ്പ് ഉടമ ശ്യാം സുന്ദർ ഭാരതീയക്കെതിരെ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്ത് പോലീസ്. ഇരയായ നടി കഴിഞ്ഞ നവംബറിൽ പരാതി നല്കിയെങ്കിലും പ്രതിയുടെയും കുടുംബത്തിൻ്റെയും സ്വാധീനം നിമിത്തം കേസെടുക്കാതെ പോലീസ് നീട്ടിക്കൊണ്ടു പോകുയായിരുന്നു. മാധ്യമ – രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരുടെ സമ്മർദ്ദവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടപടിക്ക് പോലീസ് തയ്യാറായത്.

ശ്യാം ഭാരതീയ, അസിസ്റ്റൻ്റ് പൂജാ സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. പരാതിക്കാരിയായ നടിക്കു വേണ്ടി പുതിയ സിനിമാ പ്രോജക്റ്റിൽ പണം മുടക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിച്ചു. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കായി 2023 മെയ് 18ന് സിംഗപ്പൂരിലേക്ക് വിളിച്ചു വരുത്തി മദ്യം നൽകി പീഡിപ്പിച്ചു. അതിക്രൂരമായ വിധത്തിൽ ശ്യാം ഭാരതീയ പീഡിപ്പിക്കുകയും ഇയാളുടെ അസിസ്റ്റൻ്റായ പൂജ സിംഗ്‌ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു… പരാതിയിൽ പറയുന്നു.

ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചു. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് 50 കോടി രൂപ മുടക്കാമെന്ന് വാഗ്‌ദാനം ചെയ്ത്, ഇതിന് തുടക്കമായി കമ്പനി രൂപീകരിച്ച് പരാതിക്കാരിയേയും ഡയറക്ടറാക്കിയിരുന്നു. 9.44 കോടി രൂപ ആദ്യം മുടക്കിയെങ്കിലും പൂജ സിംഗ് ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നുണ്ട്. അന്യായമായ തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി – പട്ടികവർഗ അതിക്രമം എന്നീ കുറ്റങ്ങളും കേസിൽ ചുമത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top