ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റിലായി. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത്. സൈനികനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പീഡനത്തെ തുടര്‍ന്ന് യുവതിക്ക് രക്തസ്രാവമുണ്ടായി. സൈനികന്‍ ഉത്തര്‍പ്രദേശ്‌ സ്വദേശിയാണ്. അസമില്‍ സേവനം അനുഷ്ഠിക്കുകയാണ്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഒരു സ്റ്റോറില്‍ വച്ചാണ് സൈനികനെ പരിചയപ്പെട്ടത്. അതിനുശേഷം അയാള്‍ വീട്ടിലെത്തി. കഴിഞ്ഞ ഒരുവര്‍ഷമായി ഉപദ്രവിക്കുകയാണ്. സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കുളിമുറി ദൃശ്യങ്ങള്‍ അടക്കം സൈനികന്‍ പകര്‍ത്തിയെന്നും യുവതി ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ സൈനികന്‍ നിഷേധിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സൗഹൃദം തുടരുന്നെന്നും ഗര്‍ഭിണിയായതിനാലാണ് രക്തസ്രാവം ഉണ്ടായതെന്നുമാണ് സൈനികന്‍ പറഞ്ഞത്. പരാതി പരിശോധിച്ചാണ് സൈനികനെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ മുറി പോലീസ് സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top