വേടന്‍ പുറത്തേക്ക്; പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനം വകുപ്പ് നിരത്തിയ വാദങ്ങളെല്ലാം തള്ളിയാണ് ജാമ്യം.

മനപ്പൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്നും, സമ്മാനമായി ലഭിച്ചത് പുലിപ്പല്ലാണെന്ന് അറിയാതെ ധരിച്ചു എന്നും വേടന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന വാദമാണ് വനം വകുപ്പ് ഉന്നയിച്ചത്. തൊണ്ടി മുതല്‍ ലഭിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. ഇതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top