റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ച് പോലീസ്; അറസ്റ്റ് ഉടന്‍; സ്ഥിരം ലഹരി ഉപയോഗമെന്ന് രഹസ്യ വിവരം
April 28, 2025 1:14 PM

റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടി പോലീസ്. ഏഴ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവിടെ കേന്ദ്രീകരിച്ച് സ്ഥരമായി ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഡാന്‍സാഫ് സംഘം രാവിലെ പത്ത് മണിയോടെ ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. വേടന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് പരിശോധന നടത്തുന്ന സമയത്ത് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോലീസ് നീങ്ങുകയാണ്. വൈദ്യ പരിശോധന അടക്കം നടത്തുമെന്നും പോലീസ് അറിയിച്ചു.
വ്യത്യസ്തമായ ഗാനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ആളാണ് വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here