പുലിപ്പല്ല് മാലയാക്കി; റാപ്പര്‍ വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനംവകുപ്പ്

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് വീണ്ടും കുരുക്ക്. വേടന്റെ കഴുത്തിലുണ്ടായിരുന്ന മാലയില്‍ തുക്കിയിരുന്നത് പുലിപ്പല്ലെന്ന് കണ്ടെത്തി. പോലീസ് പരിശോധനയില്‍ തന്നെയാണ് ഇതും കണ്ടെത്തിയത്. ഇതോടെ വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനം വകുപ്പും നടപടി തുടങ്ങിയിട്ടുണ്ട്.

തായ് ലന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണ് പുലിപ്പല്ല് എന്നാണ് വേടന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പല്ല് കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനം വകുപ്പ് കേസെടുക്കും. വന്യജീവികളുടെ നഖം, പല്ല് എന്നിവയെല്ലാം കൈവശം വയ്ക്കുന്നത് നിയപ്രകാരം തെറ്റാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനുള്ള തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. ഇനി നടക്കുന്ന പരിശോധനകള്‍ വേടന് നിര്‍ണായകമാണ്.

ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വേടനൊപ്പം മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ ഒമ്പത് അംഗങ്ങളും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top