അപൂര്‍വ്വരോഗമായ ബ്രൂസെല്ലോസിസ്: തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു; 65 വയസുകാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: അച്ഛനും മകനും ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികള്‍ക്കാണ് അപൂര്‍വ്വരോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടില്‍ കാലി വളര്‍ത്തല്‍ ഉള്ളതുകൊണ്ട് തന്നെ കന്നുകാലിയില്‍ നിന്ന് രോഗം പടര്‍ന്നതെന്നാണ് നിഗമനം. 65 വയസ്സുള്ള പിതാവ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ബാക്ടീരിയ രോഗമായ ബ്രൂസെല്ലോസിസ് രോഗബാധിതരായ മൃഗങ്ങളില്‍ നിന്നുമാണ് പടരുന്നത്. പശു, ആട്, പന്നി, നായ തുടങ്ങിയ മൃഗങ്ങളിലെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും ശരീരശ്രവങ്ങളില്‍ നിന്നും ഇവ പടരാം.

ഇതിനു മുന്‍പും കേരളത്തില്‍ ഈ രോഗം പിടിപെട്ടിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ മാസം കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ ഏഴ് വയസ്സുകാരിക്ക് രോഗം പിടിപെട്ടിരുന്നു. പനി, തലവേദന, മുണ്ടിനീര്, സന്ധിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം വന്നാല്‍ എട്ട് ആഴ്ച വരെ മനുഷ്യരില്‍ ബാക്ടീരിയ നിലനില്‍ക്കും. കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകും. പാലുല്‍പ്പന്നങ്ങളും മാംസവും നന്നായി പാകം ചെയ്ത് മാത്രമേ കഴിക്കാവു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top