ജെബല്‍ ജെയ്‌സ് മലയിലെത്തിയത് കൂട്ടുകാര്‍ക്കൊപ്പം; സെല്‍ഫി എടുക്കുന്നതിനിടെ കാണാതായി; കണ്ണൂര്‍ സ്വദേശിക്ക് റാസല്‍ഖൈമയില്‍ ദാരുണാന്ത്യം
December 4, 2024 11:01 PM
അവധി ദിവസത്തില്‍ റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മല സന്ദര്‍ശിക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സായന്ത് മധുമ്മലിനെയാണ് (32) മലമുകളില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്.
കൂട്ടുകാര്‍ക്കൊപ്പമാണ് മലയില്‍ എത്തിയത്. സായന്തിനെ കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീണു എന്നാണ് ലഭിച്ച വിവരം. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഷാര്‍ജയില്‍ നിന്നുള്ള കണ്ണൂര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here