അന്ന് രത്തൻ ടാറ്റ ഒഴിവാക്കിയ നോയൽ ടാറ്റ; ഇന്ന് 33 ലക്ഷം കോടി ആസ്തിയുള്ള ട്രസ്റ്റിന്‍റെ ചെയർമാൻ

നോയൽ ടാറ്റയെ കഴിഞ്ഞ ദിവസം അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റ് തിരഞ്ഞെടുത്തിരിക്കുകയാണ്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ ഇദ്ദേഹമാകും ഇനി മുതൽ 33 ലക്ഷം കോടി രൂപ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിനെ നയിക്കുക. രത്തൻ ടാറ്റയുടെ അച്ഛൻ നവൽ ടാറ്റയുടെ രണ്ടാമത് വിവാഹം കഴിച്ച സിമോൺ ടാറ്റയുടെ പുത്രനാണ് നോയൽ. രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മിക്ക് ബിസിനസിൽ താല്പര്യമില്ലാത്തിനാണ് നോയലിനെ ടാറ്റ ട്രസ്റ്റിന്‍റെ തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ കൊളാബയിൽ രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ടുമെൻ്റിൽ ലളിത ജീവിതം നയിക്കുകയാണ് ജിമ്മി.

നിലവിൽ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നോയൽ ടാറ്റ. ഫാഷൻ വിഭാഗമായ ട്രെന്റ്, വോൾട്ടാസ് ആൻഡ് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ എന്നിവയുടെ ചെയർമാനാണ്. ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയർമാൻ പദവി ഉൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ സ്ഥാനങ്ങൾ അദ്ദേഹംവഹിക്കുന്നുണ്ട്. ടാറ്റ സൺസിലെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമകളിലൊരാളായ പല്ലോൻജി മിസ്‌ത്രിയുടെ മകളാണ് അദ്ദേഹത്തിൻ്റെ ഭാര്യ ആലു മിസ്ത്രി. നെവിൽ, ലിയ, മായ എന്നിവരാണ് മക്കൾ. മൂന്നു പേരും ടാറ്റ ഗ്രൂപ്പിൻ്റെ വിവിധ സംരഭങ്ങളിൽ ഉന്നത പദവി വഹിക്കുന്നവരാണ്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ടാറ്റ ഗ്രൂപ്പിനുള്ളിൽ നേതൃപരമായ പല റോളുകളും വഹിച്ചിട്ടുള്ള വ്യക്തിയാണ് നോയൽ ടാറ്റ. 2000 നിർണായക ചുമതകൾ എറ്റെടുത്തതിന് ശേഷം മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ സുപ്രധാന പങ്കുവഹിച്ച പങ്കു വഹിക്കാനും അദ്ദേഹത്തിനിന് സാധിച്ചു. ടാറ്റ ഗ്രൂപ്പിൻ്റെ വിദേശ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള വിഭാഗമായ ടാറ്റ ഇൻ്റർനാഷണലും ഗ്രൂപ്പിൻ്റെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റും അദ്ദേഹത്തിന് കീഴിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ 2010 നും 2021 നും ഇടയിൽ കമ്പനിയുടെ വരുമാനം 500 മില്യൺ ഡോളറിൽ നിന്ന് മൂന്നു ബില്യൺ ഡോളറായി വളർത്തുന്നതിൽ റോയൽ നിർണായക പങ്ക് വഹിച്ചു.

ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനവും നോയൽ വഹിച്ചിരുന്നു. അതിന്‍റെ വിപുലീകരണത്തിന് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. 1998ൽ ഒരു സ്റ്റോർ മാത്രമുണ്ടായിരുന്ന ട്രെന്റ് ഇന്ന് എഴുന്നൂറിലധികം സ്റ്റോറുകളായി വ്യാപിപ്പിച്ചതിന് പിന്നിൽ നോയലിൻ്റെ പ്രവർത്തനങ്ങളായിരുന്നു. സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സംയുക്ത യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചത്. രണ്ട് ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. ടാറ്റ ട്രസ്റ്റിൻ്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ഇരു ട്രസ്റ്റുകൾക്കുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്.

രത്തൻ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേക്ക് നോയൽ ടാറ്റയെ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ആലോചനകള്‍ നടന്നിരുന്നു. അന്ന് നോയലിനെ തലപ്പത്ത് എത്തിക്കുന്നതിനെ രത്തൻ ടാറ്റ എതിർത്തെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്ന തൻ്റെ എക്കാലത്തേയും വലിയ സിദ്ധാന്തം ഉയർത്തിയാണ് രത്തൻ ടാറ്റ അർദ്ധസഹോദരൻ നോയലിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. എന്നാൽ രത്തൻ ടാറ്റയ്ക്കുശേഷം ആര് എന്ന ചോദ്യത്തിന് നോയലിനേക്കാൾ ഉചിതമായ മറ്റൊരു പേരില്ലെന്നാണ് ടാറ്റയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top