അമിതാഭ് ബച്ചനും രക്ഷിക്കാനായില്ല; രത്തൻ ടാറ്റക്ക് പണിപാളിയത് ഒരേയൊരു തവണ

ഇന്ത്യയിൽ വിവിധ വ്യവസായ മേഖകളിൽ വിജയക്കൊടി പാറിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച രത്തൻ ടാറ്റ. വ്യോമയാനം, ഉരുക്ക്, വാഹന നിർമാണം,ഭക്ഷണം, ടെലികമ്മ്യൂണിക്കേഷൻ അക്കനെ നിരവധി മേഖലകളിൽ അദ്ദേഹത്തിൻ്റെ ടാറ്റ ഗ്രൂപ്പിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. കാലുവച്ചിടത്തെല്ലാം നിർണായക സ്ഥാനം അടയാളപ്പെടുത്താനും ടാറ്റ ഗ്രൂപ്പിനായിരുന്നു. എന്നാൽ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന വ്യവസായത്തിൽ മാത്രം കമ്പനിക്ക് പരാജയമാണ് നേരിട്ടത്. ജനപ്രിയ വ്യവസായമായ സിനിമയിലായിരുന്നു രത്തൻ ടാറ്റയ്ക്ക് കൈ പൊള്ളിയത്.

പല വ്യവസായങ്ങളിലും വിജയം നേടി ടാറ്റ മുന്നോട്ട് നീങ്ങിയിരുന്ന ടാറ്റ സിനിമാ നിർമാണത്തിലും ഒരു കൈ നോക്കാൻ ശ്രമിച്ചിരുന്നു. ആദ്യശ്രമം പാളിയതോടെ സിനിമാ വ്യവസായത്തിൽ സജീവമാകാതെ കമ്പനി പിന്നോട്ട് പോകുകയായിരുന്നു. അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം, ബിപാഷ ബസു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2004ൽ നിർമിച്ച ഏത്ബാര്‍ (Aetbaar)ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ടാറ്റ ഒരു ചുവടുവയ്പ്പ് നടത്തിയിരുന്നു. എന്നാൽ ആ നീക്കം സാമ്പത്തിക നഷ്ടമായി മാറി. വിക്രം ഭട്ടായിരുന്നു ചിത്രത്തിൻ്റെ സംവിധായകൻ.

1996-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലർ സിനിമയായ ഫിയറിൻ്റെ അഡാപ്റ്റേഷനായിരുന്നു ഏത്ബാര്‍. ബിഎസ്എസിൻ്റെ ബാനറിലാണ് ടാറ്റ ചിത്രം നിർമിച്ചത്. രത്തൻ ടാറ്റ, ജതിൻ കുമാർ,ഖുഷ്രൂ ഭാധ, മൻദീപ് സിംഗ് എന്നിവരായിരുന്നു നിർമാതക്കൾ. 9.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഏത്ബാർ വെറും 8 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ രത്തൻ ടാറ്റ കൈവച്ച മേഖലകളിലെ എക പരാജയമെന്ന കുപ്രസിദ്ധി ചിത്രം നേടി. അമിതാഭ് ബച്ചൻ്റെ സാന്നിധ്യത്തിന് പോലും ആ പരാജയം ഒഴിവാക്കാനായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top