‘രതിനിർവേദം’ തെലുങ്ക് വീണ്ടും; 150 കേന്ദ്രങ്ങളിൽ റിലീസ്

ശ്വേത മേനോൻ നായികയായി 2011-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘രതിനിർവേദം’ തെലുങ്കിൽ റീ-റിലീസ് ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ 150 തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസാവുക. ശ്വേതാ മേനോൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

1978ല്‍ പദ്മരാജന്റെ നോവലിനെ അടിസ്ഥാനമാക്കി ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

കൗമാരപ്രായക്കാരനായ പപ്പുവും പ്രായത്തിൽ മുതിർന്ന അയൽക്കാരി രതി ചേച്ചിയും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രത്തിൽ, പപ്പുവായി ഗായകൻ കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയും ആണ് അന്ന് വേഷമിട്ടത്.

33 വർഷത്തിന് ശേഷം 2011ൽ ടി.കെ. രാജീവ്കുമാർ വീണ്ടും രതിനിർവേദം പുനഃരാവിഷ്‌കരിച്ചപ്പോൾ ശ്വേത മേനോൻ ആണ് രതിചേച്ചിയായത്. പപ്പുവായി ശ്രീജിത്ത് വിജയ് വേഷമിട്ടു. ചിത്രത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് ചിത്രം നിർമ്മിച്ചത്. പുതിയ രതിനിർവേദം യഥാർത്ഥ കഥയിൽ നിന്ന് വിട്ടുമാറിയതായി വിമർശനമുണ്ടായിരുന്നു. ഇതിൻ്റെ തെലുങ്ക് പതിപ്പാണ് വീണ്ടും തീയറ്ററുകളിൽ എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top