റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും; തടസം നീങ്ങിയത് ട്രാന്‍സ്പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചതോടെ

തിരുവനന്തപുരം: റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കരാറുകാർക്ക് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ തടസം നീങ്ങി. റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും. നവംബർ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഡിസംബർ മാസത്തേയും ഉടനെ വിതരണം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സപ്ലൈകോ വഴിയാണ് തുക കൈമാറുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top