സൗജന്യ കിറ്റ് വിതരണം; സർക്കാരിന് തിരിച്ചടി, റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ സൗജന്യ കിറ്റ് വിതരണത്തില്‍ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാന്‍ സുപ്രീംകോടതി വിധി. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മിഷന്‍ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 14,257 റേഷന്‍ വ്യാപാരികള്‍ക്ക് പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് സുപ്രീംകോടതി അറിയിച്ചു.

13 മാസത്തില്‍ മൂന്ന് മാസത്തെ മാത്രം കമ്മീഷനാണ് സർക്കാർ വ്യാപാരികള്‍ക്ക് നല്‍കിയത്. കൊവിഡ് കാലത്ത് കമ്മിഷന്‍ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാർ നിലപാട്. ഈ തീരുമാനത്തിനെതിരെ ഓൾ കേരള റീട്ടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതികളിലാണ് ഹെെക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ തിരിച്ചടി നേരിടുന്നത്. അഭിഭാഷകൻ എം ടി ജോർജ്ജാണ് വ്യാപാരികൾക്കായി ഹാജരായത്. 

ഒന്ന്, രണ്ട് പിണറായി സര്‍ക്കാരുകളുടെ കാലത്ത് ആകെ 13 തവണയായി 11 കോടി കിറ്റുകളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തത്. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് 10 തവണ കിറ്റ് നല്‍കി. 2020-ല്‍ ആദ്യം നല്‍കിയ കിറ്റിന് 7 രൂപ കണക്കാക്കിയും തുടര്‍ന്ന് ഓണക്കിറ്റിന് 5 രൂപ വച്ചും വ്യാപാരികള്‍ക്കു കമ്മിഷന്‍ നല്‍കി. 2021 മേയില്‍ കിറ്റ് വിതരണത്തിനായി കമ്മിഷന്‍ ഉള്‍പ്പെടെ തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പണമില്ലെന്ന് കാണിച്ച് കമ്മീഷന്‍ നിഷേധിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top