റേഷൻകട ഉടമ യുവതിയുടെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ചു; ഇരുവരും തമ്മിൽ രാത്രി വഴക്കുണ്ടായതായി നാട്ടുകാർ; സംഭവം അടൂരിൽ

പത്തനംതിട്ട : റേഷൻ കട ഉടമയെ സുഹൃത്തായ യുവതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയുടെ വീട്ടിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അടൂർ നെല്ലിമുകൾ സ്വദേശി ജേക്കബ് ജോണിനെയാണ് മലനടയിലെ സുഹൃത്തിൻറെ വീട്ടിൽ ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജേക്കബ് ജോണും യുവതിയും തമ്മിൽ ആറുമാസമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നാലുമാസമായി ഇയാൾ റേഷൻ കട നടത്തിവന്നിരുന്നത്. യുവതിയുടെ വീടിനു സമീപത്തെ ക്ഷേത്രത്തിൽ ഇന്നലെ ഉത്സവമായിരുന്നു. ഉത്സവത്തിനുശേഷം പുലർച്ചെ രണ്ടരയോടെ ഇരുവരെയും വീടിനു പുറത്ത് സമീപവാസികൾ കണ്ടിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതാണ് അയൽവാസികൾ പറയുന്നത്. വഴക്കിനെത്തുടർന്ന് ജേക്കബ് ജോൺ യുവതിയുടെ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയും തൂങ്ങിമരിക്കുകയുമായിരുന്നു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി വിവാഹബന്ധം വേർപ്പെടുത്തിയതാണ്. ജേക്കബ് ജോൺ അവിവാഹിതനും. അടൂർ ആർഡിഒയുടെ നേതൃത്വത്തിൽ പോലീസത്തിയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here