റേഷന്‍ മേഖല തകര്‍ത്തത് സര്‍ക്കാരെന്ന് പുതുശ്ശേരി; റേഷന്‍ കട സമരത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്ന് പറഞ്ഞത് തമാശ

റേഷൻ കടകളെ പൂർണ സ്തംഭനത്തിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. ഏറെ നാളുകളായി ഈ മേഖല തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്നും പുതുശ്ശേരി പറഞ്ഞു.

“റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്നവര്‍ ഒരു മാസമായി സമരം നടത്തിയിട്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഇടപെട്ടത്. റേഷൻ കടക്കാരുടെ സംയുക്ത സമിതി വളരെ നേരത്തെ സമരത്തിന് നോട്ടീസ് നൽകിയിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. ഇ-പോസ് സംവിധാനം നിയന്ത്രിക്കുന്ന ഹൈദരാബാദ് കേന്ദ്രമായ കമ്പനി ജനുവരി 30ന് സർവീസിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടും കയ്യും കെട്ടി നിന്നു.”

“നിലവിലുള്ള സംവിധാനം ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാതെ പോയ മന്ത്രിയും സർക്കാരും ഇപ്പോൾ സമരം വന്നപ്പോൾ ബദൽ സംവിധാനം ഒരുക്കുമെന്ന് പറയുന്നത് വെറും തമാശയായി മാത്രമേ കാണാനാവൂ. ഇത്രയും വലിയ ഗുരുതരാവസ്ഥ ഉണ്ടാകുമെന്ന് വളരെ നേരത്തെ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് റേഷൻ സാധനങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവരെ മുഴു പട്ടിണിയിലേക്ക് തള്ളി വിടുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.” പുതുശ്ശേരി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top