അന്നം മുടക്കിയാല്‍ നോക്കിയിരിക്കില്ല; ഉച്ചയ്ക്ക് മുമ്പ് തുറക്കാത്ത കടകള്‍ പിടിച്ചെടുക്കും; റേഷന്‍ വ്യാപരികളുടെ സമരത്തില്‍ കടുപ്പിച്ച് സര്‍ക്കാര്‍
റേഷന്‍ വ്യാപരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തിമാക്കിയതിനൊപ്പം തന്നെ സമരം തുടര്‍ന്നാല്‍ നേരിടും എന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ അടക്കം നിരത്തിലിറക്കാനാണ് നീക്കം. നാളെ മുതലാണ് 40 സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഇറക്കുക.
സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുറക്കാത്ത കടകള്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികളുടെ സംഘടനകളുടെ പ്രഖ്യാപനം. പതിനാലായിരം റേഷന്‍ കടകളാണ് സംസ്ഥാനത്തുളളത്. 94.82 കാര്‍ഡുടമകളും നിലവിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here