റേഷന്‍ കടകളില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ പതിച്ചുള്ള ഫോട്ടോ അയക്കണം; ഇല്ലെങ്കില്‍ നടപടിയെന്ന് മുന്നറിയിപ്പ്; ആവശ്യം തള്ളി ഒരു വിഭാഗം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പൊതുവിതരണ മന്ത്രിയുടെയും ഫോട്ടോയുള്ള പോസ്റ്റര്‍ പതിച്ച് ഫോട്ടോ എടുത്ത് അയക്കാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇല്ലെങ്കില്‍ നടപടി വരുമെന്നാണ് മുന്നറിയിപ്പ്. ‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടിലുള്ള സര്‍ക്കാര്‍ പോസ്റ്റർ പതിക്കാനാണ് നിര്‍ദ്ദേശം. ‘ഒരു രാജ്യം, ഒരു റേഷൻ കാർ‍ഡ്’ എന്ന വാചകവും ഓരോ കാർഡ് ഉടമയ്ക്കും ലഭിക്കുന്ന റേഷൻ വിഹിതത്തിന്റെ വിവരങ്ങളുമാണ് പോസ്റ്ററിലുള്ളത്.

പോസ്റ്റർ പതിക്കാൻ ഇപ്പോഴും ഒരു വിഭാഗം തയാറായിട്ടില്ല. റേഷന്‍ വ്യാപാരികള്‍ ഉയര്‍ത്തിയ വേതനപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ തീരുമാനം വരാത്തതാണ് കാരണം. . ജനുവരിയിലെ വേതനം വ്യാപാരികൾക്ക് മാർച്ച് രണ്ടാംവാരമായിട്ടും ലഭിച്ചിട്ടുമില്ല.

പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബാനറും സെൽഫി പോയിന്റും സ്ഥാപിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ നൽകിയ നിർദേശം ‘അൽപത്തം’ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തള്ളിയിരുന്നു. അതിനുശേഷമാണ് കേരള സര്‍ക്കാരിന്റെ പോസ്റ്റര്‍ പതിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top