യുക്തിവാദിയുടെ വിസ തട്ടിപ്പ്; യുവതിയില്‍ നിന്ന് 15 ലക്ഷം തട്ടി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

യുക്തിവാദി നേതാവ് സനല്‍ ഇടമറുക് വിസ തട്ടിപ്പിന് അറസ്റ്റില്‍. ആലപ്പുഴയില്‍ മതനിന്ദയ്ക്ക് കേസെടുത്തതിന് പിന്നാലെ സനല്‍ ഇടമറുക് ഫിന്‍ലാന്റിൽ സ്കഥിരതാമസമാക്കിയിരുന്നു. ഇവിടെ നിന്നും മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനായി പോളണ്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. മാര്‍ച്ച് 28ന് കസ്റ്റഡിയില്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2018ല്‍ ആലപ്പുഴ സ്വദേശിനിക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2020ല്‍ തന്നെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. സനലിനെ ഉടന്‍ തന്നെ ഇന്ത്യക്ക് കൈമാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top