ഇന്ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിട്ടു സർക്കാരിനെതിരെ പ്രതിഷേധിക്കാൻ റേഷൻ വ്യാപാരികൾ. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പതിനൊന്ന് മാസക്കാലമായി മുടങ്ങിക്കിടക്കുന്ന കുടിശിക വ്യാപാരികൾക്ക് നൽകണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇ – പോസ് യന്ത്രങ്ങളുടെ തകരാർ പൂർണ്ണമായി പരിഹരിക്കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, സെയിൽസ്മാനെ വേതന പാക്കേജിൽ ഉൾപ്പെടുത്തുക, ലൈസൻസ് കാലോചിതമായ വർദ്ധനവ് വേണം എന്നിവയാണ് മറ്റാവശ്യങ്ങൾ.

എന്നാൽ റേഷൻ അവകാശം മുടക്കികൊണ്ടുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വിതരണം കൃത്യ സമയത്ത് നടന്നില്ലെങ്കിൽ വ്യാപാരികൾക്കെതിരെ ശക്തമായ നടപടിയെടുക്കും. കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചുള്ള സമരം നടക്കില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top