രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; വോട്ടെടുപ്പിന് ദിവ്യ എത്തിയില്ല
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി അഡ്വ.രത്നകുമാരി തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമങ്ങളെ പോലും അകത്ത് കയറ്റാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതിനെ തുടര്‍ന്ന് പി.പി.ദിവ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫിന്‍റെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.
രത്നകുമാരിക്ക് പതിനാറും ജൂബിലി ചാക്കോയ്ക്ക് ഏഴും വോട്ടുകളാണ് ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ പി.പി.ദിവ്യ വോട്ടുചെയ്യാന്‍ എത്തിയില്ല. നിലവിലെ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ശ്രമം എന്ന് രത്നകുമാരി പറഞ്ഞു. കുറഞ്ഞ കാലയളവില്‍ ഇത് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. രത്നകുമാരി പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം സമയത്ത് മാത്രമാണ് മാധ്യമങ്ങളെ പ്രവേശിപ്പിച്ചത്. മാധ്യമങ്ങള്‍ ജില്ലാ പഞ്ചായത്തിലേക്ക് കടക്കാതിരിക്കാന്‍ വേണ്ടി ഗേറ്റിനു മുന്നില്‍ വലിയ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് പോലീസ് മാധ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നതില്‍ വ്യക്തതയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here