രാംലീല ആഘോഷിക്കാതെ രാവണനെ ദൈവമായി കാണുന്ന യുപി ഗ്രാമം; വേറിട്ട വിശ്വാസങ്ങളുമായി ബിസ്രാഖ്

ശ്രീരാമൻ്റെ ജൻമ സ്ഥലമെന്ന് പുരാണങ്ങളിൽ പറയുന്ന പ്രദേശമാണ് ഉത്തർപ്രദേശിലെ അയോധ്യ. ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ. രാംലീല എന്ന പേരിലും ഇത് അറിയപ്പെടുന്നു. വലിയ പ്രാധാന്യം നൽകിയാണ് യുപിയിലും രാജ്യമെമ്പാടും ഇത് ആഘോഷിക്കുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ദസറയ്ക്ക് വേറിട്ട ആഘോഷവും ആചാരവും പിന്തുടരുകയാണ് യുപിയിലെ ബിസ്രാഖ് എന്ന ഗ്രാമം. രാമനവമിയായി ദസറ കൊണ്ടാടാതെ രാവണൻ്റെ മരണത്തിൽ വിലപിക്കുകയും ആത്മാവിനായി പ്രാർത്ഥനാ ചടങ്ങുകൾ നടത്തുന്നതുമാണ് ഇവരുടെ രീതികള്‍. ബിസ്രാഖ് ഗ്രാമം രാവണൻ്റെ ജന്മസ്ഥലമായാണ് പ്രദേശവാസികൾ കരുതുന്നത്. രാവണൻ്റെ പിൻഗാമികളായി ഗ്രാമവാസികളെന്നാണ് അവരുടെ വിശ്വാസം.

ദസ്റയിൽ പടക്കങ്ങൾ നിറച്ച രാവണന്റെയും മകന്‍ ഇന്ദ്രജിത്തിന്റെയും സഹോദരന്‍ കുംഭകർണന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. ദസ് എന്നുവച്ചാൽ ഹിന്ദിയിൽ പത്ത് എന്നാണർഥം. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത് എന്ന വിശ്വാസവും നിലവിലുണ്ട്. എന്നാൽ ആഘോഷ ചടങ്ങുകൾ ബിസ്രാഖിൽ നടത്തുകയോ ഇത്തരം പരിപാടികളിൽ ഗ്രാമവാസികൾ പങ്കെടുക്കുകയോ ചെയ്യാറില്ല.

രാവണനെ വില്ലനായി കാണുന്നതിനു പകരം അദ്ദേഹത്തിൻ്റെ ശിവനിലുള്ള ഭക്തിനിർഭരമായ വിശ്വാസത്തിനെയും അറിവിനെയും ബഹുമാനിക്കണമെന്ന് ബിസ്രാഖ് ഗ്രാമവാസികൾ പറയുന്നത്. എന്നാൽ രാവണനെ വധിച്ച ശ്രീരാമനോടും അവർക്ക് എതിർപ്പോ വിദ്വേഷമോ ഇല്ല. രാമനെയും അവർ ദൈവമായി കാണുന്നു. എന്നാൽ ഗ്രാമവാസികൾ രാംലീല ആഘോഷങ്ങൾ നടത്താറില്ല. ദസറ സമയത്ത് അവർ ബിസ്രാഖ് രാവണ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും അർപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുകാലത്ത് രാവണനും പിതാവായ വിശ്രവസും ആരാധിച്ചിരുന്ന അതേ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. വിശ്രവസ് എന്ന വാക്കിൽ നിന്നാണ് ഗ്രാമത്തിൻ്റെ പേരുണ്ടായതെന്നും അവർ കരുതുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top