കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോ; വീണ്ടും ഓപ്പറേഷന്‍ താമര എന്ന് കോണ്‍ഗ്രസ് എംഎല്‍എ

കർണാടകത്തിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. മാണ്ഡ്യയിലെ കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയാണ് ആരോപണവുമായി എത്തിയത്. 100 കോടി രൂപയാണ് ഓഫര്‍ എന്നാണ് എംഎല്‍എ വെളിപ്പെടുത്തിയത്. ഒരാള്‍ വിളിച്ച് പണം തയ്യാറാണെന്നും 50 കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍ പണം കയ്യില്‍ തന്നെ ഇരിക്കട്ടെ എന്നാണ് മറുപടി പറഞ്ഞതെന്ന് ഗൗഡ പറയുന്നു.

വിളിച്ചയാളുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും കൈമാറും. തെളിവുകള്‍ പിന്നീട് പുറത്തുവിടുമെന്നും എംഎല്‍എ പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാവും മൂന്ന് കേന്ദ്രമന്ത്രിമാരുമാണ്‌ കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഒരു എംഎല്‍എയ്ക്ക് 50 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇക്കുറി അത് 100 കോടിയായി ഉയര്‍ത്തിയിട്ടുണ്ട് എന്നുമാണ് ഗൗഡ പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബറിലും ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗൗഡ രംഗത്തുവന്നിരുന്നു. ബിജെപിയിലേക്ക് മാറാന്‍ 50 കോടി വാഗ്ദാനമുണ്ട്. നാല് നിയമസഭാംഗങ്ങളെയാണ് ബിജെപി ബന്ധപ്പെട്ടത്. തെളിവ് കൈവശമുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top