രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിന്മേലാണ് ബെംഗളൂര് പോലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി എംപിയുമാണ് രവ്നീത് സിങ് ബിട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബിജെപിയിൽ ചേരുന്നത്. മോദി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയാണ്.
രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്നാണ് കേന്ദ്രമന്ത്രി അധിക്ഷേപിച്ചത്. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. സിഖ് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നാണ് കേന്ദ്രമന്ത്രി മന്ത്രി പറഞ്ഞത്.
വാഷിങ്ടണിലെ ജോര്‍ജ് ടൗൺ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രസ്താവനയ്ക്ക് എതിരെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here