പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

ഡൽഹി: വായ്പാ അക്കൗണ്ടുകൾക്ക് പിഴ ചുമത്തുന്നത് സംബന്ധിച്ച് ബാങ്കുകൾക്ക് പുതിയ നിർദേശവുമായി ആർബിഐ. പല ബാങ്കുകളും മാനദണ്ഡങ്ങൾ പാലിക്കാതെ ഉപഭോക്താക്കളിൽ നിന്ന് പലിശയ്ക്ക് പിഴപ്പലിശ ഈടാക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പിഴപ്പലിശ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സർക്കുലറിലുണ്ട്.

വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ വായ്പയുടെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്ക് പുറമേ പിഴ ഈടാക്കുന്നുണ്ട്. ഇനി മുതൽ വായ്‌പ്പ എടുക്കുന്ന ആൾ വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിൽ, പിഴ ഈടാക്കിയാൽ അത് പീനൽ ചാർജുകൾ ആയി കണക്കാക്കും, ഇതിനു പലിശ ഈടാക്കില്ല. ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടികളെയും ഇത് ബാധിക്കില്ല.

ലോൺ പെനാൽറ്റി ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് പുതിയ നയം രൂപീകരിക്കാനാണ് തീരുമാനം. വായ്പാ കരാറിലെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത സാഹചര്യത്തിൽ, വായ്പയെടുക്കുന്നവർക്ക് നോട്ടീസ് അയക്കാനും നിർദേശമുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഈ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കുമെന്നും ആർബിഐ അറിയിച്ചു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top