ലോണുകള്‍ ഉള്ളവര്‍ക്ക് ആശ്വാസം; പലിശ നിരക്ക് കുറച്ച് ആര്‍ബിഐ; ഇഎംഐ ഭാരം കുറയും

വീണ്ടും പലിശ നിരക്ക് കുറച്ച് ആര്‍ബിഐ. റീപ്പോ റേറ്റില്‍ കാല്‍ ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിലും കാല്‍ ശതമാനം കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതില്‍ കുറവ് വരുത്തുന്നതോടെ ബാങ്കുകള്‍ ലോണുകളുടെ പലിശയും കുറയ്ക്കും.

വായ്പ എടുത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കുറയും. ഇതോടെ ഇഎംംഐയില്‍ കുറവുണ്ടാകും. ഒപ്പം തന്നെ ബാങ്കിലെ നിക്ഷേപങ്ങളുടെ പലിശയും കുറയും.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുര്‍ബലാവസ്ഥകൂടി മുന്നില്‍ കണ്ടാണ് നീക്കം. വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top